ശരീരം , മനസ്സ് , പ്രകൃതി ഇത് മൂന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന വിശ്വാസത്തിൽ വേരൂന്നിയ ചികിത്സ രീതി ആണ് ആയുർവേദം. ഋഷീശ്വരന്മാരിൽ നിന്നും പൗരാണികമായി പകർന്നു കിട്ടിയ സസ്യ ജീവജാലങ്ങളുടെയും, മനുഷ്യ ജീവജാലങ്ങളുടെയും, മൃഗ ജീവജാലങ്ങളുടെയും രോഗങ്ങൾക്കും ശരീരഘടനകൾക്കും സൗന്ദര്യങ്ങൾക്കും പ്രകൃതിയിയുടെ വരദാനം ആണ് ആയുർവേദ ചികിത്സ രീതി. സിദ്ധ ഔഷധങ്ങളെ തിരിച്ചറിയുവാൻ അഗസ്ത്യ മുനീശ്വരന്മാരും, ഭോഗർ സിദ്ധർകളും നവ പാഷാണശിലകൾ പോലുള്ള ആയുർവേദ കൂട്ടുകൾ അന്വനയിപ്പിച്ച് ജ്ഞാന ദൃഷ്‌ടിയിലൂടെ നൽകുകയും,പ്രകൃതിയിലെ പഞ്ചഭൂതങ്ങളെ നിയന്ത്രിക്കുകയും, പ്രകൃതി ശുദ്ധി ചെയ്തും, ശരീരശുദ്ധി ചെയ്തും, ജ്ഞാനബോധം ഉണർത്തി ഈ പ്രപഞ്ചത്തെ കാത്തുസൂക്ഷിക്കുന്നു.
സിദ്ധ വൈദ്യൻ മോഹൻ കുമാർ ഉപാസനയിലൂടെ ഹിമാലയ യാത്രയ്ക്കിടെ ജ്ഞാനികളായ യോഗീശ്വരന്മാരിൽ നിന്നും പകർന്നു കിട്ടിയ ചികിത്സാ രീതികൾ ഒരു ലാഭേച്യ ഇല്ലാതെ അദ്ദേഹത്തിന്റെ കർമ്മം ആയി കണ്ട് വർഷങ്ങളായി രോഗികളെ ചികിൽസിച്ചു വരുന്നു. 1983-84 കളുടെ കാലഘട്ടത്തിൽ ദിവസങ്ങളോളം മൂകാംബികയിൽ ഉപാസിക്കുമ്പോഴാണ് വൈദ്യർക്ക് ഏതോ മുന്‍ജന്മ ബന്ധമുള്ള ശ്രേഷ്ഠ ഗുരു മൂകാംബിക അമ്മയിലൂടെ ഔഷധക്കൂട്ടുകളും മറ്റു അറിവുകളും സിദ്ധിക്കുന്നത് അന്നുമുതൽ ഈ നിമിഷം വരെ അമ്മ ഉപദേശിച്ച നിർദേശങ്ങൾ പാലിച്ചു പോരുന്നു.
കുളിർമ എന്ന പേര് ട്രേഡ് മാർക്ക് എടുത്ത് പേറ്റൻറ് എടുക്കുകയും ചെയ്ത ഒരു ബ്രാൻഡ് ആണ്. കുളിർമ ആയുർവേദ മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യത്തിനായി പ്രകൃതിദത്തവും ഫലപ്രദവുമായ വിവിധ ആയുർവേദ ഔഷധങ്ങൾ നിർമ്മിക്കുന്നു. കുളിർമയുടെ എല്ലാ ഔഷധങ്ങളും ക്ലിനിക്കലി ഗവേഷണം നടത്തി തെളിയിച്ചിട്ടുള്ളതും പേറ്റന്റ് എടുത്തിട്ടുള്ളതും ആണ് . കുളിർമ കേശപുഷ്ടി ബ്ലാക്ക് ഹെയർ ഓയിൽ, കുളിർമ ബേൺ കെയർ ബാം, കുളിർമ പൈൽസ് ബാം, കുളിർമ വൂണ്ട് ബാം, കുളിർമ റിവൈവ് പ്ലസ് സ്കിൻ റീസ്റ്റോറേഷൻ ഓയിൽ, കുളിർമ വെറ്റിനറി വുണ്ട് ബാം തുടങ്ങിയ ഔഷധങ്ങൾ നിരവധി രോഗികൾക്ക് ആശ്വാസം നൽകുന്നതും, വളരെ വിപണി മൂല്യം ഉള്ളതും ആണ്.