കുളിർമ ആയുർവേദ

ശരീരം , മനസ്സ് , പ്രകൃതി ഇത് മൂന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന വിശ്വാസത്തിൽ വേരൂന്നിയ ചികിത്സ രീതി ആണ് ആയുർവേദം. ഋഷീശ്വരന്മാരിൽ നിന്നും പൗരാണികമായി പകർന്നു കിട്ടിയ സസ്യ ജീവജാലങ്ങളുടെയും, മനുഷ്യ ജീവജാലങ്ങളുടെയും, മൃഗ ജീവജാലങ്ങളുടെയും രോഗങ്ങൾക്കും ശരീരഘടനകൾക്കും സൗന്ദര്യങ്ങൾക്കും പ്രകൃതിയിയുടെ വരദാനം ആണ് ആയുർവേദ ചികിത്സ രീതി. സിദ്ധ ഔഷധങ്ങളെ തിരിച്ചറിയുവാൻ അഗസ്ത്യ മുനീശ്വരന്മാരും, ഭോഗർ സിദ്ധർകളും നവ പാഷാണശിലകൾ പോലുള്ള ആയുർവേദ കൂട്ടുകൾ അന്വനയിപ്പിച്ച് ജ്ഞാന ദൃഷ്‌ടിയിലൂടെ നൽകുകയും,പ്രകൃതിയിലെ പഞ്ചഭൂതങ്ങളെ നിയന്ത്രിക്കുകയും, പ്രകൃതി ശുദ്ധി ചെയ്തും, ശരീരശുദ്ധി ചെയ്തും, ജ്ഞാനബോധം ഉണർത്തി ഈ പ്രപഞ്ചത്തെ കാത്തുസൂക്ഷിക്കുന്നു.

 The Leaves
 The Leaves

ഉത്പ്പന്നങ്ങൾ

 Burn Care
കുളിർമ ബേൺ കെയർ ബാം

നമ്മുടെ ദൈനം ദിന ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും പൊള്ളൽ ഏൽക്കാൻ സാധ്യതയുണ്ട്. സൂര്യപ്രകാശം, ചൂട്, തീ, വികിരണങ്ങൾ, വൈദ്യുതി, ചില രാസ പദാർത്ഥങ്ങൾ, തിളച്ച ദ്രാവകങ്ങൾ, എണ്ണ തുടങ്ങിയവയിലേതെങ്കിലും ഇതിനു കാരണമായേക്കാം. മറ്റൊരാൾക്ക് തലോടിയും ആശ്വസിപ്പിച്ചും മാറ്റാൻ കഴിയാത്ത ഈ അവസ്ഥയെ മുന്ജന്മ, ഈജന്മ ദോഷഫലമായി കരുതിപ്പോരുന്നു. കുമിളകൾ രൂപപ്പെടുന്നതും, പഴുക്കുകയും ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് സംതുലനാവസ്ഥ പോലും നഷ്ടപ്പെടാൻ ഇടയാക്കുന്ന തരത്തിലുള്ള പൊള്ളലുകൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ വേദനാജനകമായ അവസ്ഥയിൽ ഏറ്റവും വിശ്വസ്തമായ ഔഷധം എന്ന നിലയിൽ പേരെടുത്ത കുളിർമ ബേൺ കെയർ ബാം ഒരു മുതൽ കൂട്ടാകുന്നു. ചെറുതും വലുതുമായ പലവിധ പൊള്ളലുകളിൽ നിന്ന് 1984 മുതൽ ചികിത്സയിലൂടെ അനേകർക്ക്‌ മുക്തി നൽകിയ കുളിർമ ബേൺ കെയർ ബാം പേറ്റന്റ് നേടിയിട്ടുള്ള ദിവ്യഔഷധമാണ്. ക്ലിനിക്കൽ ടെസ്റ്റ് നടത്തി ഉത്തമമെന്നു കണ്ടെത്തിയ ഈ ഔഷധ ചികിത്സയിലൂടെ രോഗം ഭേദമാകാൻ യോഗം സിദ്ധിച്ചവർ വന്നെത്തുന്നു.

ഗുണങ്ങൾ: കുളിർമ ബേൺ കെയർ ബാം വേദനസംഹാരിയായ ഒരു ഉത്പന്നമാണ്. ഇത് മാംസ കോശങ്ങളെ വളർത്തി ശരീരത്തിന് ശരിയായ ഘടന നൽകുന്നു. മുറിവിനെ അണുവിമുക്തമാക്കുകുയും, രക്തവും ജലാംശവും നഷ്ടമാകാതെ പൊള്ളിയ ഭാഗം പൂർവ്വ സ്ഥിതിയിലാക്കുന്നു. ഏത് രീതിയിലുള്ള പൊള്ളലുകൾക്കും ഫലപ്രദമായ ഒരു ആയുർവേദ ഉത്പന്നമാണ് കുളിർമ ബേൺ കെയർ ബാം. ലേസർ കൊണ്ടുണ്ടായ പൊള്ളലുകൾക്കും കുളിർമ ബേൺ കെയർ ക്രീം വളരെ ഫലപ്രദമാണ്. ഇത് ജി എം പി യും പേറ്റന്റ് ഉം ഉള്ള ഒരു ആയുർവേദ ഉത്പന്നമാണ്.

ഉപയോഗം: പൊള്ളിയ ഭാഗത്തുള്ള കുമിളകൾ പൊട്ടിക്കുക ജലാംശം തുടച്ചു കളയുക ബേൺ ബാം നല്ലവണ്ണം പുരട്ടി കോട്ടൺ പതിക്കുക ( ഹോസ്പിറ്റലിൽ കോട്ടൻ ഉപയോഗിക്കരുത് ). ദിവസം മൂന്നുനേരവും പുതിയ മരുന്നും പുതിയ കോട്ടൺ തുണിയും പതിക്കുക. റസ്റ്റ് വേണ്ടതാണ് . മത്സ്യം മാംസം വർജിക്കണം. മദ്യവും സിഗരറ്റും ഉപേക്ഷിക്കുക.

കുളിർമ റിവൈവ് പ്ലസ്

നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും പുനരുജ്ജീവിപ്പിക്കാൻ സാധിക്കുന്ന ഒരു ആയുർവേദ ഉല്പന്നമാണ് കുളിർമ റിവൈവ് പ്ലസ് . നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യങ്ങളിൽ വേരൂന്നിയ ആയുർവേദം ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും സമന്വയിപ്പിക്കുന്ന ഒരു പ്രകൃതിദത്ത ഉല്പന്നമാണ് കുളിർമ റിവൈവ് പ്ലസ്. കുളിർമ റിവൈവ് പ്ലസ് നാളികേരപ്പാൽ കടഞ്ഞെടുത്ത വെർജിൻ കോക്കനട്ട് ഓയിലും, ഏറ്റവും നല്ല നാടൻ പശുവിൻ നെയ്യും, ചന്ദനം, രക്തചന്ദനം ദേവദാരു അടങ്ങിയ 41ൽ പരം ആയുർവേദ ഔഷധങ്ങളുടെ മിശ്രിതം കൊണ്ട് വളരെ സൂക്ഷ്മമായി തയാറാക്കിയ ഒരു ഓഷധമാണ്. മറ്റു കെമിക്കലുകൾ ഇല്ലാത്തതും വളരെ ശുദ്ധമായതും, ഫലപ്രദമായതും ഉള്ള ഒരു മരുന്നാണ് കുളിർമ റിവൈവ് പ്ലസ് . ഇത് നിങ്ങളുടെ ചർമ്മത്തെ ആഴത്തിൽ പോഷിപ്പിക്കുകയും ജലാംശം നൽകുകയും ചെയ്യുന്നു, ഇത് ചർമ്മത്തെ മൃദുവും തിളക്കവുമുള്ളതാക്കുന്നു. നിങ്ങൾ വരൾച്ചയിൽ നിന്ന് മോചനം തേടുകയോ യുവത്വമുള്ള ചർമ്മം നിലനിർത്താൻ ആഗ്രഹിക്കുകയോ ചെയ്യുന്നെങ്കിൽ, കുളിർമ റിവൈവ് പ്ലസ് ഒരു പ്രകൃതിദത്ത പരിഹാരമാണ്.

ഏത് തരത്തിലുള്ള പൊള്ളലുകൾ ഉണങ്ങി വികൃതമായതുമായ ശരീരഘടനയ്ക്ക് തനതായ നിറവും തനതായ ആകൃതിയും നൽകുവാനുള്ള കഴിവുണ്ട്. എത്ര കാലം പഴക്കം ചെന്നതായാലും കുറച്ച് അധികം കാലത്തെ ഉപയോഗത്താൽ നിറവും ആകൃതിയും തിരിച്ചുകിട്ടുന്നു. സ്കിൻ ചുരുങ്ങി വലിച്ചിലിനും വളരെ ഉത്തമമാണ്. മുഖകാന്തി വർധിപ്പിക്കാനും പിഗ്മെന്റേഷൻ പോലുള്ള കറുത്ത പാടുകൾക്കും സ്ട്രെച്ച് മാർക്കുകൾക്കും ഡ്രൈ സ്കിന്നിനും മറ്റ് സ്കിന്നിലെ കറുത്ത പാടുകൾക്കും അത്യുത്തമമാണ്. നിർബന്ധമായും സോപ്പ് ഷാംപൂ മറ്റ് കെമിക്കലുകൾ ഉപയോഗിക്കാതിരിക്കുക. കഴുകുവാൻ സോപ്പിന് പകരം കുളിർമയുടെ റിവൈഡ് പ്ലസ് പൗഡർ ഉപയോഗിക്കുന്നത് ആണ് ഉത്തമം. ക്ലിനിക്കലി ഗവേഷണം നടത്തി തെളിയിച്ചിട്ടുള്ളതും പേറ്റന്റ് എടുത്തിട്ടുള്ളതും ആയ ഒരു ആയുർവേദ ഔഷധം ആണ്.

ഗുണങ്ങൾ: പൊള്ളിയ ഭാഗത്തെ പാടുകൾ മാറ്റുന്നു., ഡ്രൈ സ്കിന്നിന് വെൽവെറ്റ് ഫിനിഷിംഗ് നൽകുന്നു., സ്ക്രാച്ച് മാർക്ക്, മുഖത്ത് ഉണ്ടാകുന്ന സൂര്യരശ്മിയുടെ അലർജി എന്നിവ മാറ്റുന്നു., മുഖകാന്തി വർദ്ധിപ്പിക്കുന്നതിനും, ശരീരത്തിന്റെ തനതായ നിറവും സ്കിന്നിന്റെ സ്വഭാവവും നൽകുന്നു,

 Kulirma Skin Care
Kulirma HAIR OIL
കുളിർമ കേശപുഷ്ടി ബ്ലാക്ക് ഹെയർ ഓയിൽ

ഇരുപത് വർഷത്തിലേറെയായി നടത്തി വന്ന ഗവേഷണ ഫലമായി കണ്ടെത്തിയ ദിവ്യഔഷധമാണ് കുളിർമ കേശപുഷ്ടി ബ്ലാക്ക് ഹെയർ ഓയിൽ. കേശ സംരക്ഷണത്തിന് പുറമെ തലവേദന, മൈഗ്രൈൻ, നീരിറക്കം, കഫക്കെട്ട്, ഉറക്കക്കുറവ്, ചെന്നിക്കുത്ത് എന്നിവയിൽ നിന്നൊക്കെ ആശ്വാസം നല്കാൻ അപൂർവയിനം പച്ചമരുന്നുകളാൽ തയ്യാറാക്കുന്ന കുളിർമ്മ ബ്ലാക്ക് ഹെയർ ഓയിലിന് കഴിയുന്നു.ഈ ഔഷധം മുടിയുടെ വളർച്ച വർദ്ധിപ്പിക്കുകയും മുടി തഴച്ചുവളരാൻ ആഗ്രഹിക്കുന്നവർക്ക് അത്യുത്തമവുമാണ്. ഇന്ന് മാനസിക സമ്മർദ്ദവും, നിത്യജീവിതത്തിലെ അനാരോഗ്യ ശീലങ്ങളും, വെള്ളത്തിൻറ്റെ ഉപയോഗവും മറ്റും മുടി കൊഴിച്ചിൽ, താരൻ,നരബാധ എന്നിവക്കൊക്കെ കാരണമാകുന്നു. നീലജഡാമുടി, നീല ക്രികൃത, കമണ്ഡലു, നാഗലിംഗപ്പൂ തുടങ്ങി 108 പച്ചമരുന്നുകൾ ചേർത്ത് തയ്യാറാക്കിയ കുളിർമ കേശപുഷ്ടി ബ്ലാക്ക് ഹെയർ ഓയിൽ അതിശയകരമായ ഫലം പ്രധാനം ചെയ്യുന്നതോടൊപ്പം മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും നിങ്ങളുടെ ശിരോചർമ്മവും മുടിയും ആരോഗ്യകരമാക്കുകയും ചെയ്യുന്നു. മുടി വളരാനും മുടിയിഴകൾക്ക് തിളക്കം നൽകാനും സഹായിക്കുന്ന കുളിർമ്മ ഹെയർ ഓയിൽ ക്ലിനിക്കൽ ട്രയൽ നടത്തി അനേകർക്ക്‌ ഫലം പ്രധാനം ചെയ്ത പേറ്റൻറ് സ്വന്തമാക്കിയിട്ടുള്ള ഔഷധം കൂടിയാണിത്. മറ്റു ഓയിലുകളിൽ നിന്ന് വ്യത്യസ്തമായി രാത്രിയിൽ മാത്രമാണ് ഇതിന്റെ ഉപയോഗം നിഷ്കർഷിച്ചിരിക്കുന്നത്.

ഗുണങ്ങൾ: മുടികൊഴിച്ചിലും, താരനും വെറും അഞ്ചു ദിവസം കൊണ്ട് മാറ്റുന്നു. തലവേദന, മൈഗ്രേൻ, തല നീരിറക്കം, കഫക്കെട്ട് എന്നീ അസുഖങ്ങൾ ദിവസങ്ങൾക്കുള്ളിൽ മാറുന്നതാണ്. നല്ല ഉറക്കം ലഭിക്കുന്നതിനും, മുടിവളർച്ചയ്ക്കും, മുടി കറുക്കുന്നതിനും, തലയോട്ടിയിലെ ഫംഗസുകൾക്കും, മുടിയിലെ ഫംഗസുകൾക്കും, മുടിപിളർപ്പിനും, കുളിർമ കേശപുഷ്ടി ബ്ലാക്ക് ഹെയർ ഓയിൽ അത്യുത്തമമാണ്. പിഞ്ചുകുട്ടികൾ മുതൽ ഏത് പ്രായക്കാർക്കും ഇത് ഉപയോഗിക്കാം.

ഉപയോഗം: തലവേദന മൈഗ്രേൻ തലനീറക്കം എന്നീ അസുഖമുള്ളവർ രണ്ടു മൂന്നു ദിവസം മൂന്നു നാല് തുള്ളി തൈലം ശിരസ്സിൽ ദിവസത്തിൽ നാലു തവണ ഉപയോഗിക്കുക ( തല വിയർക്കാതെ ശ്രദ്ധിക്കണം). അതിനുശേഷം ദിവസവും രാത്രി ഉറങ്ങുന്നതിനു മുമ്പ് തലയിൽ തേച്ച് മസാജ് ചെയ്യുക( ആവശ്യത്തിന് മാത്രം). തലയിൽ ജലാംശം പാടില്ല. രാവിലെ കുളിക്കുമ്പോൾ ഷാംപൂ, സോപ്പ് മറ്റ് കെമിക്കലുകൾ ഉപയോഗിക്കരുത്. ഹെയർ ഡൈ നിർബന്ധമായും പാടില്ല.

കുളിർമ അംകുശിനി ബാം ( ആൻറി ഫംഗൽ ക്രീം )

പുരാതന ആയുർവേദ ശാസ്ത്രത്തിൽ, സമഗ്രമായ ആരോഗ്യം എന്നത് മനസ്സിന്റെയും ശരീരത്തിന്റെയും സന്തുലിതാവസ്ഥ മാത്രമല്ല പ്രകൃതിയിയോടുള്ള ഐക്യം കൂടി ആണ്. ആയുർവേദ ചികിൽസയുടെ ശ്രദ്ധേയമായ ഒരു വശം, ശരീരത്തിന്റെ പ്രതിരോധ ശേഷിയെ വര്ധിപ്പിക്കുന്നതോടൊപ്പം ഫംഗസ് അണുബാധകളെ ചെറുക്കുക എന്നത് കൂടെ ആണ്. കുളിർമ അംകുശിനി ബാം എല്ലാ ചർമ്മ രോഗങ്ങൾക്കും ഉത്തമ പ്രതിവിധി ആണ്. ഇത് ചർമ്മത്തിന്റെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നു, ശരീരത്തിൽ ഉണ്ടാകുന്ന പുഴുക്കടി, ചൊറിച്ചിൽ, വളം കടി, എട്ടുകാലി, പല്ലി, പുഴുക്കൾ എന്നിവയിൽ നിന്നുള്ള ശരീരത്തിലെ സ്കിൻ അലർജികൾക്ക് ഫലപ്രദമായഒരു ആയുർവേദ ഔഷധം ആണ് കുളിർമ അംകുശിനി ബാം. നിരവധി ചർമ്മ രോഗങ്ങൾക്ക് ആശ്വാസം നൽകുന്ന ഒരു ഉല്പന്നമാണ് കുളിർമ അംകുശിനി ബാം. ഷുഗർ രോഗികൾക്ക് ഉണ്ടാകുന്ന മലദ്വാര മൂത്രാശയ ഫംഗസുകൾക്കും, ഇന്നർവെയർ ഉപയോഗിച്ചുണ്ടാകുന്ന എത്ര പഴക്കമുള്ള അലർജികൾക്കും അത്യുത്തമമാണ് കുളിർമ അംകുശിനി ബാം. കുളിർമ അംകുശിനി ബാം ക്ലിനിക്കലി ഗവേഷണം നടത്തി തെളിയിച്ചിട്ടുള്ളതും പേറ്റന്റ് എടുത്തിട്ടുള്ളതും ആയ ഒരു ആയുർവേദ ഔഷധം ആണ്.

ഗുണങ്ങൾ: ശരീരത്തിൽ ഉണ്ടാകുന്ന പുഴുക്കടി, എക്സിമ, ചൊറിച്ചിൽ, ഇന്നർവെയർ അലർജി, ഷുഗർ രോഗികൾക്ക് ഉണ്ടാകുന്ന മൂത്രാശയ രോഗങ്ങൾ, വളംകടി, വര കണ്ടിക്കൽ എന്നീ അസുഖങ്ങൾക്ക് കുളിർമയുടെ അംകുശിനി ബാം വളരെ ഫലപ്രദമായ ഒരു ആയുർവേദ ഉൽപ്പന്നമാണ്.

ഉപയോഗം: ഫംഗസ് ഉള്ള ഭാഗങ്ങളിൽ ഇന്ദുപ്പ് ചൂടുവെള്ളത്തിൽ കലക്കി തുടച്ചു വൃത്തിയാക്കി ബാം മൂന്നോ നാലോ തവണ ഉപയോഗിക്കാവുന്നതാണ് .

 Kulirma Anti-fungal cream
Kulirma HAIR OIL
കുളിർമ പൈൽസ് ബാം

നമ്മുടെ ജീവിതശൈലിയിലുള്ള വ്യതിചലനം മൂലം ഭൂരിഭാഗം ആളുകളും വേദനയോടൊപ്പം ജീവിക്കാൻ നിർബന്ധിതമായിത്തീർന്ന ഒരു രോഗമാണ് പൈൽസ്.മലാശയത്തിലെയും മലദ്വാരത്തിലെയും രക്തക്കുഴലുകളും, ഞരമ്പുകളും നീരുവെക്കുന്നതും, വേദനാജനകവും, അസുഖകരവും രക്തസ്രാവമുള്ളതുമായ അവസ്ഥകൂടിയാണിത്. പലപ്പോഴും ആളുകൾ ഈ അവസ്ഥ മറച്ചുവെക്കുന്നു അതിന്റെ പോരായ്മകൾ ചില്ലറയല്ല. തികച്ചും ആയുർവേദ വിധി പ്രകാരം തയ്യാർ ചെയ്ത കുളിർമ പൈൽസ് ബാം ഇതിനു ഒരു പരിഹാരമായി മാറിയിരിക്കുന്നു.ആയിരക്കണക്കിന് രോഗികൾക്കു പൈൽസിൽ നിന്നും മുക്തി നൽകിയ കുളിർമ പൈൽസ് ബാം ക്ലിനിക്കലി ഗവേഷണം നടത്തി തെളിയിച്ചിട്ടുള്ളതും പേറ്റന്റ് എടുത്തിട്ടുള്ളതും, അതിവേഗം പൈൽസിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്ന അത്യുത്തമ ആയുർവേദ ഔഷധം കൂടിയാണ്. ഉപയോഗിക്കുന്ന ആദ്യ ദിവസം തന്നെ തന്നെ പ്രകടമായ മാറ്റം കാണാവുന്നതാണ് തുടർന്ന് 15 ദിവസങ്ങൾക്കുള്ളിൽ പൂർണ്ണമായും രോഗം ഭേദമാകുന്നു. കുളിർമ പൈൽസ് ബാം ഉപയോഗിക്കുമ്പോൾ മൽസ്യ മാംസാദികൾ വര്ജിക്കേണ്ടതാകുന്നു.

ഗുണങ്ങൾ: പൈൽസ് മൂലമുണ്ടാകുന്ന രക്തസ്രാവം, മലബന്ധം, നീർക്കെട്ടുകൾ എന്നീ പ്രശ്നങ്ങൾക്ക് ഒരു തവണത്തെ ഉപയോഗം കൊണ്ട് തന്നെ പരിഹാരം കണ്ടെത്തുന്നു

ഉപയോഗം: ദിവസവും മൂന്നോ നാലോ തവണ ബാം പഞ്ഞിയിലെടുത്തു മലദ്വാരത്തിന് അകത്തേക്ക് വയ്ക്കുക. മദ്യം, മാംസം, പുകവലി ഉപേക്ഷിക്കുക

കുളിർമ വൂണ്ട് ബാം

മുറിവുകൾ സുഖപ്പെടുത്തുന്നതിനും ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും വർഷങ്ങളായി ഉപയോഗിക്കുന്ന ഒരു പരമ്പരാഗത ആയുർവേദ മരുന്നാണ് കുളിർമ വൂണ്ട് ബാം. ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ, മുറിവ് ഉണക്കൽ ഗുണങ്ങളുള്ള ഔഷധസസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, എണ്ണകൾ എന്നിവയുൾപ്പെടെയുള്ള പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കുളിർമ വൂണ്ട് ബാം മുറിവിന് മുകളിൽ ഒരു സംരക്ഷണ തടസ്സം സൃഷ്ടിക്കുകയും അണുബാധ തടയുകയും മുറിവിനെ പെട്ടന്ന് ഉണക്കാൻ സഹായിക്കുന്നു . ഇത് വീക്കം കുറയ്ക്കാനും വേദന കുറയ്ക്കാനും സഹായിക്കുന്നു. മുറിവിൽ നിന്നും ഉണ്ടാകുന്ന അമിതമായ ദുർഗന്ധവും, പഴുപ്പുകളും മാറ്റുകയും വെളുത്ത ദ്രാവകം മാറ്റി മാംസത്തെ വളർത്തി ഉണക്കുകയും ചെയ്യുന്നു . കുളിർമ വൂണ്ട് ബാമിലെ സ്വാഭാവിക ചേരുവകൾ പുതിയ ചർമ്മകോശങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു.

മുറിവുകൾ സുഖപ്പെടുത്തുന്നതിനും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രകൃതിദത്തവും ഫലപ്രദവുമായ മാർഗ്ഗമാണ് കുളിർമ വൂണ്ട് ബാം. ഇത് സുരക്ഷിതമായ പാർശ്വഫലങ്ങൾ ഒന്നും ഇല്ലാത്ത ഒരു ആയുർവേദ ഔഷധം ആണ്. മുറിവ് ഉണക്കുന്നതിനുള്ള സമഗ്രമായ സമീപനമാണ് നിങ്ങൾ തേടുന്നതെങ്കിൽ കുളിർമ വൂണ്ട് ബാം ഒരു മികച്ച ഓപ്ഷനാണ്. കുളിർമ വൂണ്ട് ബാം ക്ലിനിക്കലി ഗവേഷണം നടത്തി തെളിയിച്ചിട്ടുള്ളതും പേറ്റന്റ് എടുത്തിട്ടുള്ളതും ആയ ഒരു ആയുർവേദ ഔഷധം ആണ് .

ഗുണങ്ങൾ: ക്യാൻസർ മുറിവുകൾ, ഷുഗർ കൊണ്ട് ഉണ്ടാകുന്ന മുറിവുകൾ ,വെരിക്കോസ് വെയിൻ പൊട്ടി ഉണ്ടാകുന്ന മുറിവുകൾ, കിടപ്പ് രോഗികൾക്കുണ്ടാകുന്ന ബെഡ് സോറുകൾ , ആക്സിഡൻറ് മുറിവുകൾ, വളംകടി, ക്രാക്ക്ഡ് എന്നിവയ്ക്ക് ഫലപ്രദമായ ഒരു ആയുർവേദ ഉത്പന്നമാണ് കുളിർമ വൂണ്ട് ബാം. എത്ര പഴക്കം ചെന്ന ഉണങ്ങാത്ത മുറിവുകളും ഈ ബാം ഉപയോഗിച്ചാൽ ഉണങ്ങുന്നതാണ്.

ഉപയോഗം: മുറിവ് ഏതു തന്നെയായാലും നനയ്ക്കുവാൻ പാടില്ല. മുറിവുള്ള ഭാഗത്ത് ബാം പുരട്ടി ( ദിവസവും മൂന്നോ നാലോ തവണ) ഉപയോഗിക്കാവുന്നതാണ്. കോട്ടൺ കവർ ചെയ്യുക. മദ്യം, മൽസ്യ മാംസം ഉപേക്ഷിക്കുക.

 Kulirma Wound Balm
 Kulirma veterinary Wound Balm
കുളിർമ വെറ്റിനറി വുണ്ട് ബാം

മനുഷ്യരെപ്പോലെ പക്ഷികൾക്കും മൃഗങ്ങൾക്കും പലതരം മുറിവുകളും ഉണ്ടാകാം. അപകടങ്ങൾ, മറ്റു ജീവികളുടെ ആക്രമണം, അല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ എന്നിവയിൽ നിന്ന് ഈ മുറിവുകൾ ഉണ്ടാകാം. അവയുടെ രോമമുള്ള ശരീരത്തിന് ശരിയായ മുറിവ് പരിചരണം അത്യന്താപേക്ഷിതമാണ്. കുളിർമ വെറ്റിനറി വുണ്ട് ബാം ഈ പരിചരണത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കുളിർമയുടെ വെറ്റിനറി വുണ്ട് ബാം 100% 22 ആയുർവേദ പച്ചമരുന്നുകൾ ചേർത്തുണ്ടാക്കിയിരിക്കുന്ന ശുദ്ധമായ ഔഷധമാണ്. കെമിക്കലുകളും മെറ്റലുകളോ ഇല്ലാത്തതുമായ ഒരു ആയുർവേദ ഔഷധമാണ് കുളിർമ വെറ്റിനറി വുണ്ട് ബാം. കുളിർമയുടെ വെറ്റിനറി വുണ്ട് ബാമിന്റെ പ്രധാന പങ്ക് അഴുക്ക്, ബാക്ടീരിയ, പ്രാണികൾ എന്നിവ പോലുള്ള ബാഹ്യ മലിനീകരണത്തിൽ നിന്ന് മുറിവിനെ സംരക്ഷിക്കുക എന്നതാണ്. കുളിർമ വെറ്റിനറി വുണ്ട് ബാം മുറിവ് വൃത്തിയായി സൂക്ഷിക്കുകയും കൂടുതൽ കേടുപാടുകൾ തടയുകയും ചെയ്യുന്നു.

മൃഗങ്ങളിൽ കാണുന്ന വലിയ മുറിവുകൾ, പുഴുക്കടി, ഫംഗസുകൾ, കുളമ്പുരോഗം, രോമം കൊഴിച്ചിൽ, സ്കിൻ ഫംഗസുകൾക്ക്, വളരെ ഉത്തമമാണ് കുളിർമ വെറ്റിനറി വുണ്ട് ബാം . പശുക്കളിൽ കാണുന്ന അകിടുവീക്കത്തിന് അത്യുത്തമമാണ്. വളരെ നാളുകളായി ആയിരത്തിൽപരം പക്ഷിമൃഗാദികൾക്കും, ആനകൾക്കും കുളിർമ വെറ്റിനറി വുണ്ട് ബാം ഫലപ്രദമായി ഉപയോഗിച്ച് പോരുന്നതാണ്. കുളിർമ വെറ്റിനറി വുണ്ട് ബാം ക്ലിനിക്കലി ഗവേഷണം നടത്തി തെളിയിച്ചിട്ടുള്ളതും പേറ്റന്റ് എടുത്തിട്ടുള്ളതും ആയ ഒരു ആയുർവേദ ഔഷധം ആണ് .

ഇതിന്റെ മറ്റൊരു പ്രധാന സവിഷേത ഈ മരുന്ന് ഉപയോഗിച്ചാൽ ഈച്ചകൾ, പ്രാണികൾ എന്നിവ മൃഗങ്ങൾക്ക് ശല്യം ചെയ്യുകയും കടിക്കുകയും ചെയ്യുന്നതല്ല എന്നതാണ്.

ഗുണങ്ങൾ: കുളമ്പു രോഗത്തിനും, സ്കിൻ പ്രോബ്ളങ്ങൾക്കും, മുറിവിനും, പുഴുക്കടിക്കും, ഉണങ്ങാത്ത വ്രണങ്ങൾക്കും, രോമം കൊഴിച്ചിലിനും ഉത്തമമാണ്. കുളിർമ വെറ്ററിനറി വുണ്ട് ബാം രോമം വളർച്ചയ്ക്കും, ശരീര രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.

ഉപയോഗം: മൃഗങ്ങളിൽ കാണുന്ന ഫംഗസ് മുറിവ് കുളമ്പുരോഗം എന്നീ തൊലിപ്പുറത്തുണ്ടാകുന്ന ഏത് അസുഖങ്ങൾക്കും ( ദിവസവും രണ്ടോ മൂന്നോ തവണ) ഉപയോഗിക്കാവുന്നതാണ് . മരുന്ന് മൃഗങ്ങളുടെ അകത്തു പോകാതെ ശ്രദ്ധിക്കണം.

കുളിർമ റിവൈവ് പ്ലസ് ചർമ്മ വർണം

വർഷങ്ങളുടെ ട്രയൽ ടെസ്റ്റുകളിൽ അതിവിശിഷ്ടമായ ഫലങ്ങൾ നൽകിയതും, ശരീരത്തിന്റെ ചർമ്മത്തിൽ കാണുന്ന വിവിധ രീതിയിലുള്ള കറുത്ത പാടുകൾക്കുള്ള പരിഹാരമായതുമായ കുളിർമ റിവൈവ് പ്ലസ് ചർമ്മവർണം വളരെ ഫലപ്രദമാണ്. ഈ ഉൽപ്പന്നം ഫംഗസിന്റെ പാടുകൾ, ഡൈയുടെ അലർജിയുടെ ഫലമായി ഉണ്ടാകുന്ന പാടുകൾ, എക്സിമ പോലെയുള്ള പാടുകൾ, വെരിക്കോസ് അൾസറിന്റെ പാടുകൾ, ഡയബറ്റിക് രോഗികളിൽ കാണുന്ന കറുത്ത പാടുകൾ, കഴുത്തിൽ കാണുന്ന കറുത്ത പാടുകൾ, പൊള്ളൽ സംഭവിച്ച രോഗികളിൽ കാണുന്ന കിലോയിഡ് മാർക്കുകൾ എന്നിവയിൽ അതിവിശിഷ്ടമായ ഫലങ്ങൾ നൽകുന്നു. കൂടാതെ, ചെറുകുട്ടികൾക്ക് സോപ്പിനും മറ്റു പൗഡറുകൾക്കും പകരം ഉപയോഗിക്കാനായി ഇത് ഏറ്റവും അനുയോജ്യവും ഫലപ്രദവുമാണ്.

ഉപയോഗം: കുളിർമ റിവൈവ് പ്ലസ് ചർമ്മ വർണം ആവശ്യത്തിനടുത്ത് അല്പം വെള്ളവും ചേർത്ത് ചാലിക്കുക ശേഷം കറുത്ത പാടുള്ള ഭാഗങ്ങളിൽ തേച്ചുപിടിപ്പിച്ച് ശരീരത്തിന്റെ തനതായ ചൂടിൽ ഉണങ്ങിയതിനുശേഷം കഴുകികളയുക ക്ലോറിൻ വാട്ടറും സോപ്പു ഷാംപൂ എന്നിവ ഉപയോഗിക്കരുത്

 Kulirma Wound Balm

വീഡിയോ